പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാണിപ്പാടം നാലാം വാർഡിലെ കുട്ടികളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഇ.ടി ജലജന്റെ നേതൃത്വത്തിലാണ് ടൂർണ്ണമെൻറ് നടന്നത്. അണ്ടർ 16, അണ്ടർ 24 വിഭാഗങ്ങളിലായി ഫൈവ്സ്, ഫോറ്സ് മത്സരങ്ങളാണ് നടന്നത്. രണ്ടു വിഭാഗങ്ങളിലുമായി 9 ടീമുകൾ പങ്കെടുത്തു. പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സി ബൈജു ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫൈനൽ മത്സരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പ്രാദേശിക മാധ്യമപ്രവർത്തകരായ സിജു മനോരമ, രാഹുൽ മാതൃഭൂമി എന്നിവർ ചേർന്ന് കളിക്കാരെ പരിചയപ്പെട്ടു. തുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് പന്ത് തട്ടി ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അണ്ടർ 16 വിഭാഗത്തിൽ എഫ്സി പട്ടിക്കാട് വിന്നേഴ്സ് കപ്പും എഫ്സി താണിപ്പാടം
റണ്ണേഴ്സ് കപ്പും നേടി. അണ്ടർ 24 വിഭാഗത്തിൽ എഫ്സി പൂമരചുവട് എ ടീം വിന്നേഴ്സ് കപ്പും എഫ്സി അയോട് എ ടീം റണ്ണേഴ്സ് കപ്പും നേടി. വൈകിട്ട് 5ന് നടന്ന സമാപന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, പഞ്ചായത്ത് അംഗങ്ങളായ ദീപു, സ്വപ്ന രാധാകൃഷ്ണൻ, രേഷ്മ സതീഷ്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments