പട്ടിക്കാട്: കണ്ണാറയിൽ പ്രവർത്തിക്കുന്ന ഗുഡ് ഷെപ്പേർഡ് കോൺവെന്റിന്റെ നേതൃത്വത്തിൽ 'സഹഗാമി' എന്ന പേരിൽ സ്ത്രീകൾക്കായി ഡേ കെയർ സെൻറർ ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.പി രവീന്ദ്രൻ സഹഗാമിയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു. സെൻറ് ജോസഫ് പള്ളി വികാരി ഫാദർ ഊക്കൻ വർഗീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ സി ബൈജു, പഞ്ചായത്തംഗം സുശീല രാജൻ എന്നിവർ മുഖ്യ അതിഥികളായിരുന്നു. ആശാവർക്കർ പ്രേമ, മിഷൻ പാർട്ണർ ബെറ്റി ടീച്ചർ, പ്രൊവിൻഷ്യാൽ കൗൺസിലർ ശാലിനി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. രാവിലെ 9 മുതൽ വൈകീട്ട് 4 വരെ സിസ്റ്റർമാരുടെ നേതൃത്വത്തിൽ പഠന ഉല്ലാസ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ മാനസിക ശാരീരിക പ്രശ്‌നങ്ങളെ ഉൾക്കൊണ്ടുകൊണ്ട് കളികളും വ്യായാമമുറകളും വിവിധ പഠന ക്ലാസുകളും ഉണ്ടാകും.
.jpg)
.jpeg)
0 Comments