പട്ടിക്കാട് സെന്ററിൽ നിന്ന് ബൈക്ക് മോഷണം: സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു


പട്ടിക്കാട്. ബസാർ റോഡിൽ തേർമഠം ഓഡിറ്റോറിയത്തിന് എതിർവശത്തുള്ള ചീനിക്കൽ ടവറിൽ നിന്ന് ബൈക്ക് മോഷണം പോയി. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആണ് സംഭവം. ബിൽഡിങിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്പ്ലൻഡർ ബൈക്കാണ് മോഷണം പോയിട്ടുള്ളത്. സ്‌കൂട്ടറിൽ എത്തിയ രണ്ട് പേരിൽ ഒരാൾ ഇറങ്ങി ബൈക്കിന്റെ ലോക്ക് തുറക്കുന്നതും മിനിറ്റുകൾക്കുള്ളിൽ ബൈക്കുമായി ബസാർ റോഡിലേക്ക് കയറുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.




Post a Comment

0 Comments