ദേശീയപാത പത്താംകല്ലിൽ ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു


പട്ടിക്കാട്. ദേശീയപാത താണിപ്പാടം പത്താംകല്ലിൽ ലോറി മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് സോളാർ പാനൽ കയറ്റിവന്ന ലോറിയാണ് നിയന്ത്രണം വിട്ടതിനെ തുടർന്ന് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞത്. ലോറിയിൽ െ്രെഡവർ മാത്രമാണ് ഉണ്ടായിരുന്നത്. പാലക്കാട് സ്വദേശിയായ ഇദ്ദേഹത്തെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. അപകടത്തിൽ ആറുവരിപാതയിലെ അയൺ ക്രാഷ് ബാരിയർ തകർന്നു. വടക്കഞ്ചേരിയിൽ നിന്നും ക്രെയിൻ എത്തി ലോറി നീക്കം ചെയ്തു.



Post a Comment

0 Comments