പട്ടിക്കാട്. വൈസ്‌മെൻ ഇന്റർനാഷണൽ വെസ്റ്റ് ഇന്ത്യ റീജിയൻ തൃശ്ശൂർ ഡിസ്ട്രിക്ടിന്റെ 'ശുചിത്വം സുന്ദരം എന്റെ നാട്' എന്ന പദ്ധതിയുടെ ഭാഗമായി പട്ടിക്കാടിന്റെ സൗന്ദര്യവൽക്കരണത്തിന് തുടക്കം കുറിച്ചു. പീച്ചി ജനമൈത്രി പോലീസും വൈസ്‌മെൻ ക്ലബ്ബും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പീച്ചി റോഡ് ജങ്ഷൻ മുതൽ പഞ്ചായത്ത് ഓഫീസ് പരിസരം വരെയുള്ള റോഡിന്റെ ഇരുഭാഗത്തും കാടുപിടിച്ചു കിടക്കുന്നത് വെട്ടിത്തെളിച്ചും, പ്ലാസ്റ്റികും, മറ്റു മാലിന്യങ്ങളും എടുത്തുമാറ്റി ശുചീകരണം നടത്തിയതിന് ശേഷം റോഡിന്റെ ഇരുഭാഗത്തും ചെടിച്ചട്ടികൾ സ്ഥാപിച്ചാണ് സൗന്ദര്യവൽക്കരണം നടത്തുന്നത്. പീച്ചി പോലീസ് സ്‌റ്റേഷൻ പരിസരത്ത് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു. ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ എ അരവിന്ദാക്ഷൻ, പഞ്ചായത്തംഗം ആനി ജോയ്, മുൻ ഡിസ്ട്രിക്ട് ഗവർണർ അനിതാ ബെന്നി, ഡിസ്ട്രിക്ട് സെക്രട്ടറി ബെന്നി വടക്കൻ, പദ്ധതി കോഡിനേറ്റർമാരായ ബിനു അമ്പഴച്ചാലിൽ, പ്രവീൺ പവിത്രം, രേകേഷ് നടുപ്പാടം, മുരളീകൃഷ്ണൻ, ജനമൈത്രി പോലീസ് ഓഫീസർ ഫ്രിൻസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

.jpeg)
0 Comments