പട്ടിക്കാട്: പീച്ചി റോഡ് സ്വദേശി കുരിയക്കോട് മോഹനന്റെ തെക്കുംപാടത്തെ കൃഷിയിടത്തിൽ നിന്നും മോട്ടോർ മോഷ്ടിച്ച കേസിൽ കൽക്കത്ത വെസ്റ്റ് ബംഗാൾ സ്വദേശി 32 വയസ്സുള്ള ബച്ചുവിനെ പീച്ചി പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. സെപ്റ്റംബർ ഒന്നിനാണ് പ്രതി മോഷണം നടത്തിയത്.15 കൊല്ലമായി കേരളത്തിൽ ജോലി ചെയ്തു വരുന്ന ബച്ചു അഞ്ചു കൊല്ലമായി ചാണോത്ത് ഉണ്ണികൃഷ്ണൻ എന്നയാളുടെ കൃഷിയിടത്തിൽ ജോലി ചെയ്തുവരികയാണ്. കൃഷിയിടത്തിൽ നിന്നും മോഷ്ടിച്ച മോട്ടോർ തൃശ്ശൂർ ശക്തൻ സ്റ്റാൻഡിനോട് ചേർന്ന കടയിൽ ഇയാൾ വിൽപന നടത്തിയിരുന്നു. പഴയ മോട്ടോറുകൾ വാങ്ങുന്ന കടകൾ തപ്പി ഇറങ്ങിയ പീച്ചി പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു, എസ് ഐ ഹരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തൃശൂരിലെ കടയിൽ നിന്നും മോട്ടോർ കണ്ടെടുക്കുകയായിരുന്നു. കടയുടമക്ക് മോട്ടോർ വിൽക്കാനുണ്ട് എന്ന് കാണിച്ച് മോട്ടറിന്റെ ചിത്രം വാട്‌സ്ആപ്പ് വഴി അയച്ച നമ്പറിലൂടെയാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. കേസിൽ രണ്ടു പ്രതികളെ കൂടി കിട്ടാനുണ്ട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നും നിരവധി മോട്ടറുകളാണ് കളവ് പോയിട്ടുള്ളത്.

.jpeg)
0 Comments