കാർഷിക സർവകലാശാല ആസ്ഥാനത്ത് കൂട്ടധർണ്ണ നടത്തി


മണ്ണുത്തി. കാർഷിക സർവ്വകലാശാല ജീവനക്കാരോടും പെൻഷനേഴ്‌സിനോടും ഇടതുപക്ഷ സർക്കാർ അവഗണന കാണിക്കുന്നു എന്നാരോപിച്ച് അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെയും പെൻഷനേഴ്‌സ് യൂണിയന്റെയും സംയുക്ത പ്രതിഷേധ കൂട്ടധർണ്ണ നടന്നു. കാർഷിക സർവകലാശാല ആസ്ഥാനത്ത് നടന്ന ധർണ്ണ അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ അനുവദിച്ചതും സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശിക ആയതുമായ 4 ഗഡു (11 %) ക്ഷാമബത്ത ഉടൻ അനുവദിക്കുക. വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്‌കരണ / ക്ഷാമാശ്വാസ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക. ഇടതു സർക്കാർ മൂന്നുവർഷമായി മരവിപ്പിച്ചു നിർത്തിയിരിക്കുന്ന ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിക്കുക. 01-07-2019 നു ശേഷം വിരമിച്ചവരുടെ ഡി. സി. ആർ. ജി. കമ്പ്യൂട്ടേഷൻ, ടെർമിനൽ സറണ്ടർ എന്നിവ ഉടൻ വിതരണം ചെയ്യുക. മരണപ്പെട്ട പെൻഷൻകാരുടെ ജീവിതകാലകുടിശ്ശിക ഉടൻ വിതരണം ചെയ്യുക. ഒ. പി. ചികിത്സക്ക് ആനുകൂല്യം അനുവദിച്ചും, സർക്കാർ വിഹിതം ഉറപ്പാക്കിയും, ഓപ്ഷൻ അനുവദിച്ചും മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക. സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക. ഫാം തൊഴിലാളികൾക്ക് നടപ്പിലാക്കിയ വേതന പരിഷ്‌ക്കരണം, കാർഷിക സർവ്വകലാശാലയിൽ ഉടൻ നടപ്പിലാക്കുക. തൊഴിലാളികളായി വിരമിച്ചവരുടെ പെൻഷൻ പരിഷ്‌കരണ ഉത്തരവ് ഉടൻ പുറത്തിറക്കുക. കാർഷിക സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഒറ്റത്തവണയായി 150 കോടി അനുവദിക്കുക. കാർഷിക സർവ്വകലാശാലയിൽ രണ്ടു വർഷമായി മുടങ്ങിക്കിടക്കുന്ന ആശ്രിത നിയമനം ഉടൻ നടത്തുക. സർവ്വകലാശാലയിലെ വിവിധ തസ്തികകളിലേക്കുള്ള ആഭ്യന്തര നിയമന നടപടികൾ തരിതപ്പെടു ത്തുക. അഴിമതിക്ക് വഴിവെക്കുന്ന ഫാം ഓഫീസർ തസ്തികയിലെ കരാർ നിയമനങ്ങൾ അനുവദിക്കാതിരിക്കുക. പി.എസ്.സി വഴി നിയമനം കിട്ടിയ ജീവനക്കാരുടെ സീനിയോറിറ്റിയിലെ അപാകത പരിഹരിക്കുക. പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന ഉത്തരവ് പൂർണ്ണമായി പിൻവലിക്കുക. സർവ്വകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ അപാകതകൾ പരിഹരിക്കുക. സ്‌പെഷ്യൽ റൂളുകൾ രൂപീകരിച്ച് നിയമന നടപടികൾ ആരംഭിച്ച പ്രൊഫഷണൽ അസിസ്റ്റൻറ് അസിസ്റ്റൻറ് എഞ്ചിനീയർ, ഓവർസിയർ തുടങ്ങിയ തസ്തികകളിലെ മുഴുവൻ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക. അനധ്യാപക വിഭാഗം തസ്തികളുടെ ചുമതലകളിലേക്കുള്ള അനധികൃത കടന്നുകയറ്റം തടയുക. രാഷ്ട്രീയം നോക്കി കാർഷിക സർവകലാശാലയിൽ നടത്തുന്ന ആഭ്യന്തര സ്ഥലം മാറ്റങ്ങൾ അസാനിപ്പിക്കുക. ആഭ്യന്തര സ്ഥലം മാറ്റങ്ങൾക്ക് വ്യക്തമായ മാനദണ്ഡം കൊണ്ടുവരിക. മുതലായ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൂട്ടധർണ്ണ സംഘടിപ്പിച്ചത്. കെഎയു എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് കെ.ഡി ബാബു, ജനറൽ സെക്രട്ടറി ജോൺ കോശി, കെഎയു പെൻഷനേഴ്‌സ് യൂണിയൻ പ്രസിഡന്റ് ബാലഗോപാലൻ, ജനറൽ സെക്രട്ടറി വി,എസ് സ്‌കന്ദകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments