മണ്ണുത്തി. പുത്തൂർ മരത്താക്കര സൈക്കോ ഹാളിൽ വെച്ച് നടത്തിയ വയോജന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. സുരേഷ് ബാബു, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ, സിനി പ്രദീപ് കുമാർ, ബ്ലോക്ക് മെമ്പർ നന്ദൻ കുന്നത്ത് ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. വയോജന സംഗമത്തിന്റെ ഭാഗമായി ആയുർവേദ അലോപ്പതി വിഭാഗങ്ങൾ ഉൾപ്പെട്ട മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും ഉണ്ടായി. വയോജന ആരോഗ്യ പരിരക്ഷ എന്ന വിഷയത്തെപ്പറ്റി സിഎച്ച്‌സി സൂപ്രണ്ട് ഡോ. ജയന്തി, ആരോഗ്യ സംരക്ഷണത്തിൽ വ്യായാമത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഫിസിയോതെറാപ്പിസ്റ്റ് സുജയ് എന്നിവർ ക്ലാസ്സെടുത്തു. പി.ഡി പൗലോസ് അവതരിപ്പിച്ച 'കരി വീട്ടി' എന്ന ഒറ്റയാൾ നാടകം, ബാബു മൂർക്കനിക്കരയും സംഘവും അവതരിപ്പിച്ച നാടൻ പാട്ടുകൾ, വയോജനങ്ങൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ എന്നിവയും ഉണ്ടായി. സെക്കണ്ടറി പാലിയേറ്റീവ് കെയർ യൂണിറ്റ്, വയോമിത്രം പൊജക്ട്, സ്മൃതി പ്രൊജക്ട് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.


0 Comments