പട്ടിക്കാട്: ജലലഭ്യത ഉറപ്പാക്കണമെന്ന പാടശേഖര സമിതിയുടെയും കർഷകരുടെയും ആവശ്യം പരിഗണിച്ച് പീച്ചി വലതുകര കനാൽ തുറന്നു. കഴിഞ്ഞ ആഴ്ച മന്ത്രി കെ.രാജന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പീച്ചി ഡാമിലെ കനാലുകൾ തുറക്കുവാൻ തീരുമാനിച്ചത്.. അതിന് മുൻപ് കനാലുകളുടെ അറ്റക്കുറ്റപ്പണികൾ ജലസേചന വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സഹകരണത്തോടെ പൂർത്തിയാക്കായിരുന്നു. കൃഷി, കുടിവെള്ളം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പീച്ചി കനാലിനെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. പീച്ചിയിൽ നിന്ന് ആരംഭിച്ച് പട്ടിക്കാട് മാടക്കത്തറ വഴി മുളങ്കുന്നത്ത്കാവ് വരെ നീണ്ടുകിടക്കുന്ന വലതുകര കനാലിന് 37.3 കിലോമീറ്ററാണ് നീളം. മേഖലയിലെ കൃഷിയും ജലസേചനവുമെല്ലാം പീച്ചി കനാലിലൂടെ തുറന്നുവിടുന്ന വെള്ളത്തെ ആശ്രയിച്ചാണ്.


0 Comments