കോടിയേരിക്ക് പാണഞ്ചേരിയുടെ അന്ത്യാഞ്ജലി: സർവ്വകക്ഷി അനുസ്മരണ പൊതുയോഗം ചേർന്നു


പട്ടിക്കാട്. അന്തരിച്ച സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് പാണഞ്ചേരിയുടെ അന്ത്യാഞ്ജലി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സർവ്വകക്ഷി അനുസ്മരണ പൊതുയോഗം ചേർന്നു. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്തിലെ പ്രമുഖ രാഷ്ട്രീയ സാമൂഹ്യ മത നേതാക്കളും മാധ്യമ പ്രവർത്തകരും പങ്കെടുത്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം സി.പി വില്യംസ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.ശ്രീകുമാർ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. മാത്യു നൈനാൻ, റോയ് കെ ദേവസി, സനിൽ വാണിയംപാറ, ബേബി നെല്ലിക്കുഴി, ഫാ. ജെയ്‌സൺ ജോൺ, ഫാ. ഈനാശു, ബാബു കൊള്ളന്നൂർ, തിമത്തി പറപ്പുള്ളി, റെജി വി. മാത്യു, എം.ജെ സിജു, മത്തായി കേരളം, വി.എം. രാധാകൃഷ്ണൻ, കണ്ണൻ ചെമ്പൂത്ര, വത്സൻ മത്തായി, ഷീല അലക്‌സ്, പി.വി സുദേവൻ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments