പീച്ചി നക്ഷത്ര കാവിൽ മണ്ണ് കൂട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞു; കാവ് നശിക്കുന്നതായി പരാതി

പീച്ചി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പീച്ചി നീന്തൽ കുളത്തോട് ചേർന്ന് തയ്യാറാക്കിയിരുന്ന നക്ഷത്ര കാവ് പരിചരിക്കാനാവാതെ നശിക്കുന്നതായി പരാതി. തൊഴിലുറപ്പ് തൊഴിലാളികൾ മണലിപ്പുഴയുടെ മൺതിട്ടകൾ നീക്കം ചെയ്തപ്പോൾ എടുത്ത മണ്ണ് ഇവിടെ കൂട്ടിയിട്ടതാണ് ഇതിന് കാരണമെന്ന് ബന്ധപ്പെട്ടവർ പറയുന്നു.  2020 ൽ ചാലക്കുടി ഗ്രീൻ ക്യാപ് നാച്യുർ ക്ലബ്ബ് തയ്യാറാക്കിയ നക്ഷത്ര വനം അന്നതെ ചീഫ് വിപ്പ് ആയിരുന്ന അഡ്വ. കെ രാജനാണ് ഉദ്ഘാടനം ചെയ്തത്. വിവിധ തരത്തിലുള്ള ഔഷധസസ്യങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിട്ടുള്ളത്. ഉദ്ഘാടനശേഷം പീച്ചി ഡാമിലെ ഒരു ജീവനക്കാരന്റെ നേതൃത്വത്തിൽ കാവിന്റ പരിചരണവും  പരിപാലനവുമായി മുന്നോട്ടുപോയിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ മണലിപ്പുഴയിൽ നിന്നും എടുത്ത മണ്ണ്  ഇവിടെ കുട്ടിയിട്ടത്.  മണ്ണ് ലേലം നടത്തി നീക്കം ചെയ്‌തെങ്കിൽ മാത്രമേ നക്ഷത്ര കാവിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയൂ. ഇതിനായി ബന്ധപ്പെട്ടവർ നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം.



Post a Comment

0 Comments