ലൈറ്റ് ആൻഡ് സൗണ്ട് എൻജിനീയറിങ് പ്രോപ്പറേറ്റേഴ്സ് ഗിൽഡ്: ജില്ലാ സമ്മേളനം

തൃശ്ശൂർ. ലൈറ്റ് ആൻഡ് സൗണ്ട് എൻജിനീയറിങ് പ്രോപ്പറേറ്റേഴ്സ് ഗിൽഡിന്റെ ജില്ലാ സമ്മേളനം ഷാജു ജോസഫ് നഗറായ ഐശ്വര്യ റീജൻസിയിൽ നടന്നു. തൃശ്ശൂർ എംപി ടി എൻ പ്രതാപൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡൻറ് കെ ആർ റാഫി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാതാരം ജയരാജ് വാര്യർ മുഖ്യാതിഥിയായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് മേഖലകളിലെ മുതിർന്ന വ്യക്തികളെയും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. ജോയ് സി.എൽ, ജയേഷ് ടി.ജി, ഷിജോൺ പെരിങ്ങാമറ്റത്തിൽ, ബെന്നി നീലങ്കാവിൽ, ജുബി ജോസ്, ബിജു പാലയൂർ, ബാബുരാജ്, ഷാജു എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments