യുഎസ്എസ് സ്കോളർഷിപ്പ് നേടിയ അതുല്യയെ കണ്ണാറ സ്കൂൾ മാനേജ്മെൻറ് അനുമോദിച്ചു


കണ്ണാറ. യു എസ് എസ് സ്കോളർഷിപ്പ് നേടിയ കണ്ണാറ എയ്ഡ് അപ്പർ പ്രൈമറി സ്കൂൾ വിദ്യാർത്ഥിനി എൻ.വി അതുല്യയെ സ്കൂൾ മാനേജ്മെൻറ് വീട്ടിലെത്തി അനുമോദിച്ചു. 2021- 22 അധ്യയന വർഷത്തിലെ സ്കോളർഷിപ്പ് ആണ് അതുല്യയ്ക്ക് ലഭിച്ചത്. വെള്ളക്കാരിത്തടം ഞാറ്റിൽ വീട്ടിൽ വാസുവിന്റെയും പ്രജിതയുടെയും മകളായ അതുല്യ കണ്ണാറ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. സ്കൂൾ മാനേജർ വിൽസൺ ചെമ്പനാൽ, എസ് എസ് ജി കൺവീനർ എ.പി സാബു, ഹെഡ്മിസ്ട്രസ് മേഴ്സി വർഗ്ഗീസ് പി, സ്റ്റാഫ്‌ സെക്രട്ടറി സൈജു, എസ് ആർ ജി കൺവീനർ ചിത്രലേഖ എം.സി, എം പി ടി എ പ്രസിഡൻറ് സുബി അനിൽ, അധ്യാപകർ പിടിഎ ഭാരവാഹികൾ തുടങ്ങിയവർ അതുല്യയുടെ വീട്ടിലെത്തിയിരുന്നു.



Post a Comment

0 Comments