പട്ടിക്കാട്. ചുവന്നമണ്ണ് സെന്ററിൽ അപകടത്തിൽ പെട്ട ബൈക്കിൽ നിന്നും വീണയാളുടെ കാലിൽ ടോറസ് ലോറി കയറി അപകടം. അപകടത്തിൽ വണ്ടാഴി സ്വദേശി കൃഷ്ണൻകുട്ടി (47) യുടെ കാലുകൾ പൂർണ്ണമായും തകർന്നു. ഒപ്പമുണ്ടായിരുന്ന കിഴക്കഞ്ചേരി സ്വദേശി മണിരാജൻ (46) നും സാരമായി പരിക്കേറ്റു. ഇരുവരെയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 7 മണിയോടെയാണ് അപകടം നടന്നത്. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണൻകുട്ടിയുടെ കാലിലൂടെ ടോറസ് കയറിയിറങ്ങുകയായിരുന്നു.


0 Comments