പട്ടിക്കാട്. ചുവന്നമണ്ണ് സെന്ററിൽ വെച്ചുണ്ടായ അപകടത്തിൽ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ വണ്ടാഴി കിഴക്കേത്തറ പരേതനായ കണ്ടമുത്തൻ മകൻ കെ കെ കൃഷ്ണൻകുട്ടി (47) അന്തരിച്ചു. അമ്മ: രുഗ്മിണി. ഭാര്യ: ഷീബ മകൾ: ആരാധന. ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് അപകടം നടന്നത്. തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ കൃഷ്ണൻകുട്ടിയുടെ കാലുകളിലൂടെ ടോറസ് കയറിയിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി മണിരാജൻ (46) നും സാരമായി പരിക്കേറ്റിരുന്നു. ഇരുവരെയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണൻകുട്ടി ഇന്ന് മരണപ്പെടുകയായിരുന്നു.


0 Comments