കണ്ണാറ വാർഡിൽ ബാലസഭ രൂപീകരിച്ചു


കണ്ണാറ. പതിനാറാം വാർഡ് കണ്ണാറയിൽ ബാലസഭ രൂപീകരണവും കുടുംബശ്രീയിൽ രജിസ്ട്രേഷനും നടന്നു. കൂടാതെ ബാലികാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കുള്ള ക്ലാസും സംഘടിപ്പിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഉഷ മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ രേഷ്മ സജീഷ്, ജെൻഡർ റിസോഴ്സ് പേഴ്സൺ മേരി സണ്ണി, ജാഗ്രത സമിതി കൗൺസിലർ സ്നേഹ, വാർഡ് വികസന സമിതി അംഗം കെ സുബ്രഹ്മണ്യൻ, സിഡിഎസ് രജിത അനിൽ, എൻ എസ് സഹജൻ, പി.ടി രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 



Post a Comment

0 Comments