പട്ടിക്കാട്: സംസ്ഥാന സർക്കാരിന്റെ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് പട്ടിക്കാട് മുതൽ പീച്ചി റോഡ് വരെയുള്ള കടകളിൽ അധികൃതർ പരിശോധന നടത്തി. പലചരക്ക്, സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ, മത്സ്യമാംസ കടകൾ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന നടത്തിയത്. പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ, ഹെൽത്ത് ഇൻസ്‌പെടക്ടർ റെജി വി മാത്യു, ഗ്രാമസേവകൻ സിബി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 20 കടകൾ പരിശോധിച്ചതിൽ അഞ്ച് കടകൾ മാത്രമാണ് മാനദണ്ഡങ്ങൾ പാലിച്ച് മുന്നോട്ടുപോകുന്നത് എന്ന് പരിശോധന സംഘം പറഞ്ഞു.10000 മുതൽ 25000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. പ്ലാസ്റ്റിക്
ഗാർബേജ് ബാഗുകൾ (ബയോമെഡിക്കൽ മാലിന്യങ്ങൾക്കായി ഉള്ളവ ഒഴികെ), നോൺ വൂവൺ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, പ്ലാസ്റ്റിക് ബണ്ടിംഗ്, 500 എംഎൽ ന് താഴെയുള്ള വെള്ളം ശേഖരിക്കുന്ന കുപ്പികൾ, കനം പരിഗണിക്കാതെയുള്ള എല്ലാ പ്ലാസ്റ്റിക് കാരിബാഗുകളും, പ്ലാസ്റ്റിക് കോട്ടഡ് പേപ്പർ കപ്പ്, പ്ലേറ്റ്, ബൗളുകൾ, പ്ലാസ്റ്റിക് ഇല, കാരി ബാഗുകൾ, പ്ലാസ്റ്റിക്/ പ്ലാസ്റ്റിക് കോട്ടഡ് ആയതും പ്ലേറ്റുകളായി ഉപയോഗിക്കുന്ന ഇലകൾ, പഴങ്ങളും പച്ചക്കറികളും പാക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് പാക്കറ്റുകൾ, പ്ലാസ്റ്റിക് തൈ സഞ്ചികൾ, പ്ലാസ്റ്റിക് മേശ വിരിപ്പുകൾ, കുടിവെള്ള പൗച്ചുകൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കുകൾ, തെർമോക്കോൾ സ്‌റ്റൈറോഫോം പ്ലേറ്റുകളും ടെംപ്‌ളറുകളും, പിവിസി ഫ്‌ലക്‌സുകൾ, പ്ലാസ്റ്റിക് കോട്ടട് തുണി, പോളിസ്റ്റർ നൈലോൺ, കൊറിയൻ തുണി ബാനറുകൾ, ഏകോപയോഗ പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, സ്പൂൺ, ഫോർക്ക്, സ്‌ട്രോ, സ്റ്റിറർ എന്നിവയാണ് നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉപകരണങ്ങൾ. തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലെ കടകളിലും പരിശോധന നടത്തുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.



0 Comments