പട്ടിക്കാട് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ജൂനിയർ റെഡ് ക്രോസ് ക്യാപ്പിങ് സെറിമണി


പട്ടിക്കാട്. ജൂനിയർ റെഡ് ക്രോസ് (ജെആർസി) എന്ന സംഘടനയുടെ  2022-23 വർഷത്തെ ക്യാപ്പിങ് സെറിമണി പട്ടിക്കാട് ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എസ്എസ്ജി ചെയർമാൻ പി.വി സുദേവൻ നിർവഹിച്ചു. ആരോഗ്യം സേവനം സൗഹൃദം എന്ന മുദ്രാവാക്യത്തിൽ അടിയുറച്ച പ്രവർത്തനങ്ങളാണ് ജെ ആർ സി കാഴ്ചവയ്ക്കുന്നതെന്ന് പി.വി സുദേവൻ പറഞ്ഞു എസ്എംസി ചെയർമാൻ ജയ്‌സൺ സാമുവൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സീമ ടീച്ചർ, ജെ ആർ സി കൗൺസിലർമാരായ സെബി, ബിന്ദു കെ പി, സ്റ്റാഫ് സെക്രട്ടറി സിനിമോൾ, സീനിയർ അസിസ്റ്റന്റ് രേണുക എന്നിവർ പങ്കെടുത്ത് സംസാരിച്ചു.



Post a Comment

0 Comments