പീച്ചിഡാം റോഡിൽ അറ്റകുറ്റ പണികൾ നടത്തി


പട്ടിക്കാട്. പീച്ചിഡാം റോഡിൽ പീച്ചിറോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ഭാഗത്ത് അറ്റകുറ്റ പണി കൾ നടത്തി.  നിരവധി തവണ ഈ ഭാഗത്ത് അറ്റകുറ്റ പണികൾ നടത്തിയിരുന്നു എങ്കിലും വീണ്ടും കുഴികൾ രൂപപ്പെട്ടതോടെ റോഡ് ഗതാഗതയോഗ്യമല്ലാതായി. ഇത് അപകടങ്ങൾക്കും വഴിയൊരുക്കി. നിരവധി ഇരു ചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽപെട്ടത്. നിലവിൽ പീച്ചിഡാം റോഡിൽ മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട സർവ്വേ നടന്നു വരികയാണ്. എന്നാൽ ഹൈവേ നിർമ്മാണത്തിൽ ഉണ്ടായേക്കാ വുന്ന കാലതാമസം മുന്നിൽ കണ്ടാണ് ഇപ്പോൾ അറ്റകുറ്റ പണികൾ നടത്തുന്നത്.




Post a Comment

0 Comments