മന്ത്രി പി പ്രസാദ് എടപ്പലം പാടശേഖരം സന്ദർശിച്ചു


പട്ടിക്കാട്. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എടപ്പലം പാടശേഖരം സന്ദർശിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജനും ഒപ്പമുണ്ടായിരുന്നു. പ്രാദേശിക കാർഷിക വിലയിരുത്തൽ യജ്ഞമായ കൃഷിദർശന്റെ ഭാഗമായാണ് മന്ത്രി എടപ്പലത്ത് എത്തിയത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ കേരഗ്രാമവും, പുതിയ സംഭരണ കേന്ദ്രവും അനുവദിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങൾ കേട്ട് മറുപടി പറയുകയായിരുന്നു അദ്ദേഹം. പഞ്ചായത്തുകളിൽ കൃഷിക്കൂട്ടങ്ങൾ സജീവമാക്കണം. ഒരു കൃഷിഭവന് കീഴിൽ ഒരു മൂല്യവർധിത ഉൽ പ്പന്നമെങ്കിലും ഉണ്ടാക്കണമെന്നും അതിനാവശ്യമായ വിപണി കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.30 ഏക്കറോളം വരുന്ന എടപ്പലം പാടശേഖരത്തിൽ 20 കർഷകരാണ് സ്വന്തമായി കൃഷി ചെയ്യുന്നത്. ജല ലഭ്യത കുറവായതിനാൽ മുണ്ടകൻ കൃഷി മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലെ 21 ഓളം കൃഷിയിടങ്ങളിൽ ഏഴ് അംഗങ്ങൾ ഉള്ള ഏഴു ഗ്രൂപ്പുകളായി കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയിരുന്നു. കൃഷികൾക്ക് നാശം സംഭവിച്ചാൽ കർഷകർക്ക് ലഭിക്കേണ്ട വിള ഇൻഷൂറൻസ് അതാത് വർഷം ലഭിക്കണം, തെക്കുംപാടം  തോട് കൃഷിക്കാവശ്യമുള്ള ജലസ്രോതസ്സിനായി സംരക്ഷിക്കപ്പെടണം, കർഷകർക്ക് ലഭിക്കേണ്ട കാർഷിക ലോണുകൾ തടസ്സം കൂടാതെ നൽകുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണം, തുടങ്ങി കാർഷിക മേഖലയിൽ കർഷകർ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങൾ കർഷകർ  ശ്രദ്ധയി ൽ പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, കർഷകസംഘം പ്രതിനിധികൾ, പാടശേഖര സമിതി അംഗങ്ങൾ എന്നിവരും ഉണ്ടായിരുന്നു.



Post a Comment

0 Comments