വിലങ്ങന്നൂർ. വെള്ളക്കാരിത്തടം റോഡിൽ കോശിമുക്കിനു സമീപം വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നു. പൊതുവെ ശോചനീയാ വസ്ഥയിലായ റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി വെള്ളം റോഡിലൂടെയാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇത്രയും കാലമായിട്ടും അധികൃതരോ ബന്ധപ്പെട്ട ജനപ്രതിനിധികളോ ആരും തന്നെ ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് വിനോദ് തേനംപറമ്പിൽ പറഞ്ഞു. മൂന്നുമാസത്തോളമായി ഇവിടെ പൈപ്പ് തകർന്ന് കുടിവെള്ള ചോർച്ചയുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി പൈപ്പിന്റെ തകർച്ച പരിഹരിച്ച് കുടിവെള്ള വിതരണം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

.jpeg)
0 Comments