പീച്ചി. ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്റെ ക്യാമ്പസിന് ചുറ്റും ജൈവവേലികൊണ്ട് സംരക്ഷണം തീർക്കുകയാണ് ഒരു സംഘം തൊഴിലുറപ്പ് വനിതകൾ. സ്‌കൂളിന്റെ കളിസ്ഥലം ഉ ൾപ്പെടുന്ന പറമ്പിന് ചുറ്റുമാണ് ജൈവവേലി നിർമ്മിക്കുന്നത്. ഇവിടെ മുമ്പ് ഉണ്ടായിരുന്ന മതിൽക്കെട്ടുകൾ മിക്ക യിടങ്ങളിലും തകർന്നു പോയിരുന്നു. ഇതുവഴി സമീപപ്ര ദേശങ്ങളിലെ കന്നുകാലികളും മറ്റു മൃഗങ്ങളും ക്യാമ്പസിലേക്ക് കയറി സ്‌കൂൾ കെട്ടിടവും പരിസരവും വൃത്തിഹീനമാക്കുക പതിവായിരുന്നു. ക്യാമ്പസിൽ കുട്ടികൾ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകളും കന്നുകാലികൾ നശിപ്പിക്കുമായിരുന്നു. ഇതേ തുടർന്നാണ് മതിൽ തകർന്നുപോയ ഭാഗങ്ങളിൽ എല്ലാം ജൈവവേലി നിർമ്മിക്കാൻ തീരുമാനിച്ചത്. സ്‌കൂളുകളുമായി ബന്ധപ്പെട്ട ഇത്തരം പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയെ കൂടി ഉൾപ്പെടുത്താൻ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തും പാണഞ്ചേരി ഗ്രാമപഞ്ചായത്തും വിദ്യാഭ്യാസവകുപ്പും നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൈവവേലിയുടെ നിർമ്മാണം തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുത്തത്. പീച്ചി വാർഡിലെ 20 തൊഴിലുറപ്പ് വനിതകളാണ് ജൈവേലിയുടെ നിർമ്മാണ ത്തിൽ ഏർപ്പെട്ടിരിക്കുന്നത്. 3,56,000 രൂപ ചെലവിൽ 673 തൊഴിൽ ദിനങ്ങൾ പ്രയോജനപ്പെടുത്തിയാണ് വേലിയുടെ നിർമ്മാണം പൂർത്തിയാക്കുക. ഇതുവരെ 226 തൊഴിൽ ദിനങ്ങൾ പൂർത്തിയായി. സ്‌കൂൾ കെട്ടിടങ്ങളോട് ചേർന്നുള്ള ചരിഞ്ഞ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ തടയുന്നതിനായി കയർഭൂ വസ്ത്രം വിരിക്കുന്ന പ്രവർത്തികളും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. തൊഴിലുറപ്പ് ഓവർസിയർ ശീതളിന്റെ നേതൃത്വത്തിലാണ് പണികൾ നടക്കുന്നത്. ജൈവവേലിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ പീച്ചി വാർഡ് മെമ്പർ ബാബു തോമസ് സ്ഥലം സന്ദർശിച്ചു. അതിമനോഹരമായും നല്ല ഉറപ്പോടും കൂടെയാണ് വേലി നിർമ്മിച്ചിരിക്കുന്നത് എന്നും നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ അഭിനന്ദന ങ്ങൾ അർഹിക്കുന്നുവെന്നും ബാബു തോമസ് പറഞ്ഞു.


0 Comments