പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ചാണോത്ത് ഭാഗത്തേക്ക് പട്ടിക്കാട് സെൻററിൽ നിന്നും പോകുന്ന ഓട്ടീസ് റോഡ് തകർന്നു തരിപ്പണമായിട്ട് മാസങ്ങളായി. ആറു വർഷമായി ടാറിങ് നടക്കാതെ കിടക്കുന്ന ഈ റോഡിലൂടെയുള്ള യാത്ര ദുരിത യാത്രയായി മാറുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 900 മീറ്റർ ദൂരത്തിലാണ് റോഡിന്റെ ഈ ദുരവസ്ഥ. 2016 ലാണ് അവസാനമായി ഈ റോഡ് റീടാറിങ് നടത്തിയത്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി പൂർണമായും തകർന്ന അവസ്ഥയാണ് റോഡിനുള്ളത്. ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. കഴിഞ്ഞദിവസം ഇതുവഴി കടന്നുപോയ സ്‌കൂൾ വിദ്യാർത്ഥിയുടെ കാൽ മറ്റൊരു വാഹനത്തിൽ തട്ടി പരിക്കേറ്റതായും ഇവിടം ഒരു അപകട മേഖലയായി മാറിയിരിക്കുകയാണെന്നും പ്രദേശത്തെ യൂണിയൻ തൊഴിലാളികൾ പറഞ്ഞു. ജില്ലാ പഞ്ചായത്ത് റോഡ് ആണെങ്കിലും വാർഡ് മെമ്പർ മുൻകൈയെടുത്താണ് നിർമ്മാണ പ്രവർത്തനങ്ങൾ ചെയ്യേണ്ടതെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഇത്രയും അപകടകരമാകുന്ന അവസ്ഥയിലേക്ക് മാറിയിട്ടും റോഡിന്റെ പണികൾ ഒന്നും നടക്കുന്നില്ല. നിലവിൽ ടെണ്ടർ ആയിട്ടുണ്ടെന്ന് മാസങ്ങൾക്കു മുമ്പേ അറിയിച്ചതാണ്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ വകയിരുത്തിയിട്ടുള്ളതുമാണ്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനു മുമ്പ് വാർഡ് മെമ്പർ ഇടപെട്ട് എത്രയും ഇടപെട്ട് റോഡിന്റെ റീ ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

.jpeg)
0 Comments