ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ: പൂവൻചിറയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു


പട്ടിക്കാട്. കേന്ദ്ര കായിക-യുവജനകാര്യ വകുപ്പും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി നടത്തുന്ന ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 3.0 ന്റെ ഭാഗമായി പൂവൻചിറയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. കനാൽപാലം വിന്നേഴ്‌സ് ആർട്ട്‌സ് ആന്റ് സ്‌പോർട്ടസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കൂട്ടയോട്ടം വാർഡ് മെമ്പർ പി.എ.ദീപു ഫഌഗ് ഓഫ് ചെയ്തു. അതോടൊപ്പം ക്ലീൻ ഇന്ത്യ പരിപാടിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. കൂടാതെ കഴിഞ്ഞ അധ്യയന വർഷം എസ്എസ്എൽസി പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിക്കുകയും ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് വിമൽ എം.എം., സെക്രട്ടറി നിതീഷ് പി.എസ്., ട്രഷറർ നിതിൻ യാക്കോബ്, എൻവൈകെ പ്രതിനിധി ആകാശ് പി.എൻ., അഭി കൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments