പട്ടിക്കാട്. പീച്ചി വലതുക്കര കനാലിന്റെ പട്ടിക്കാട് ബ്രാഞ്ച് കനാൽ വൃത്തിയാക്കി തുടങ്ങി. പട്ടിക്കാട് പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും ആരംഭിക്കുന്ന ബ്രാഞ്ച് കനാലിന്റെ തമ്പുരാട്ടിപറമ്പ് വരെയുള്ള ഭാഗമാണ് വൃത്തിയാക്കുന്നത്. അഞ്ചര കിലോമീറ്റർ ദൂരമുള്ള ബ്രാഞ്ച് കനാൽ തമ്പുരാട്ടിപടിയിൽ എത്തിയാണ് അവസാനിക്കുന്നത്. ഇറിഗേഷൻ ഗ്രേഡ് ടു വർക്കർ മറിയാമ്മ കെ എം ആണ് പ്രവർത്തികൾക്ക് നേതൃത്വം നൽകുന്നത്. കനാലിൽ അടിഞ്ഞുകൂടി കിടക്കുന്ന ചെളിയും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്ന പ്രവർത്തികളാണ് നടന്നുകൊണ്ടിരിക്കുന്നത്. എടപ്പലം പള്ളിക്കണ്ടം പാടശേഖരത്തിലേക്ക് അടിയന്തരമായി വെള്ളം നൽകുന്നതിന് വേണ്ടി രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.


0 Comments