യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി ഗാന്ധി ജയന്തി ആഘോഷിച്ചു


പട്ടിക്കാട്. യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു. ആൽപ്പാറ കമ്പനിപ്പടി സെന്ററിൽ നടന്ന ആഘോഷ പരിപാടികൾ വാർഡ് മെമ്പർ സുശീല രാജൻ മഹാത്മാഗാന്ധിയുടെ ചായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ രാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് പ്രിൻസ് എടപ്പാറ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആൽവിൻ  എഡിസൺ, മണ്ഡലം ഭാരവാഹികളായ അർജുൻ ലാൽ, സിബിൻ ജോസഫ്, ലിജോ ജോർജ്, ബേസിൽ ജോർജ്, ബേസിൽ തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments