പട്ടിക്കാട്. വാണിയമ്പാറയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മഞ്ഞളി വീട്ടിൽ പരേതനായ പൗലോസ് ഭാര്യ ഏലിയാമ്മ (65) യുടെ സംസ്ക്കാരം നാളെ (ഒക്ടോബര് 4 ചൊവ്വ) വൈകീട്ട് 3ന് വാണിയമ്പാറ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഇന്ന് രാവിലെ 11 മണിക്കാണ് അപകടം സംഭവിച്ചത്. ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന ഏലിയാമ്മയെ പാലക്കാട് ഭാഗത്ത് നിന്നും വന്ന കാർ ഇടിച്ചാണ് അപകടം. ഉടൻ തൃശ്ശൂരിൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭിവക്കുകയായിരുന്നു. മക്കൾ: ജേക്കബ്, പരേതയായ പ്രീതി, പ്രിയ. മരുമക്കൾ: പരേതയായ റൻസി, പീറ്റർ, ഷാജി ജെ സൈമൺ.


0 Comments