പട്ടിക്കാട്. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നേതൃത്വത്തിലാണ് തൊഴിലാളി ഗ്രാമസഭ ചേർന്നത്. പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ ഗ്രാമസഭായോഗം ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ അടുത്തവർഷം നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ഗ്രാമസഭ ചർച്ച ചെയ്തു. നീർച്ചാൽ ചെക്ക് ഡാം, പുഴയോര സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികളും, ആസ്തികൾ സൃഷ്ടിക്കുക കിണർ, കുളം തൊഴുത്ത്, ആട്ടിൻ കൂട്, പോർക്കിൻ കൂട്, കോഴിക്കൂട് തുടങ്ങി ദുർബല ജന വിഭാഗങ്ങളുടെ വ്യക്തിഗത ആസ്തികൾ സൃഷ്ടിക്കുന്ന പദ്ധതികളും, കാർഷിക ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനും, സംഘങ്ങൾക്കുള്ള കെട്ടിടം എന്നിവ നിർമ്മിച്ച് നൽകുന്ന സ്വയം സംഘങ്ങൾക്കുള്ള അടിസ്ഥാന സൗകര്യ പദ്ധതിയും, കളിസ്ഥലം റോഡ് നിർമ്മാണം പൊതുവായ ടോയ്‌ലറ്റ് സംവിധാനം എന്നിവ ഉൾപ്പെടുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ എന്ന പദ്ധതിയും 2023-24 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായി എല്ലാ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗ്രാമസഭകൾ പൂർത്തിയാക്കി വരുകയാണ്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ പങ്കെടുത്ത് സംസാരിച്ചു. സോമി റോയ് വാർഷിക പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി. എ.ഇ ജിതിൻ, ഓവർസിയർ ശീതൾ, ജോസി റോബിൻ, അക്കൗണ്ടന്റ് വിബിത ഷാജി എന്നിവർ ഗ്രാമസഭക്ക് നേതൃത്വം നൽകി.


0 Comments