തൃശൂർ. ഐക്യ ജനാധിപത്യമുന്നണി തൃശ്ശൂർ ജില്ലാ ചെയർമാനായി എം.പി വിൻസെന്റ് സ്ഥാനമേറ്റു. ചെയർമാൻ ജോസഫ് ചാലിശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യുഡിഎഫ് നേതൃസംഗമം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. എം.പി വിൻസെന്റ് യുഡിഎഫ് ചെയർമാനായി സ്ഥാനമേൽക്കുന്നതിന് മുന്നോടിയായി മുൻ മന്ത്രിയും ഡിസിസി പ്രസിഡന്റുമായിരുന്ന സി എൻ ബാലകൃഷ്ണന്റെ പത്നിയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ചു. കൂടാതെ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. ചടങ്ങിൽ ടി. എൻ. പ്രതാപൻ എം. പി., ഡി. സി. സി. പ്രസിഡണ്ട് ജോസ് വള്ളൂർ, ജില്ലാ കൺവീനർ കെ. ആർ. ഗിരിജൻ, സി. എ. മുഹമ്മദ് റഷീദ്, തോമസ് ഉണ്ണിയാടൻ, അനിൽ അക്കര, സി. വി. കുര്യാക്കോസ്,പി. എം. ഏലിയാസ്,എം. പി. ജോബി, .ടി. വി. ചന്ദ്രമോഹൻ, കെ. സി. കാർത്തികേയൻ, മനോജ് ചിറ്റിലപ്പിള്ളി, കെ. എൻ പുഷ്പാoങ്കതൻ,ജോസഫ് ടാജറ്റ്, രാജേന്ദ്രൻ അരങ്ങത്ത്,സുനിൽ അന്തിക്കാട്,എം. പി. പോളി,സുന്ദരൻ കുന്നത്തുള്ളി, പി. എം. അമീർ, അസിസ് താണിപ്പാടം, സി. സി. ശ്രീകുമാർ, എൻ. കെ. സുധീർ, കെ. കെ. കൊച്ചുമുഹമ്മദ്, കെ. കെ. ബാബു തുടങ്ങിയവർ പ്രസംഗിച്ചു.


0 Comments