മൂന്നാമത്തെ ബുധനാഴ്ചയും രാവിലെ 9 മുതൽ വൈകിട്ട് നാലുമണിവരെയും മൂന്നാമത്തെ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മുതൽ വൈകീട്ട് 4 വരെ അഡോൾസെന്റ് കൗൺസിലർ സേവനം ലഭ്യമാണ്. പരിധിവിട്ട പെരുമാറ്റ വൈകല്യങ്ങൾ, ദേഷ്യം, എല്ലാ വിഷയങ്ങളിലും പെട്ടെന്ന് മാർക്ക് കുറഞ്ഞു പോവുക, ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുക, ഉറക്കത്തിലുള്ള താളപ്പിഴകൾ, എല്ലാത്തിൽ നിന്നും പിൻവലിയൽ, പുകവലി, മദ്യപാനം മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്ക് എതിരെ സൈക്കോളജിസ്റ്റ് സേവനവും ലഭ്യമാണ്. കൂടാതെ കോവിഡാനന്തര ശ്വാസതടസ്സം, ഡെഫോർമറ്റി നടുവേദന എന്നിവയ്ക്ക് ഫിസിയോതെറാപ്പിസ്റ്റ് സേവനവും സംസാരിക്കുന്നതിനും എഴുതുന്നതിനും വായിക്കുന്നതിനും ഉള്ള വൈകല്യങ്ങൾ, വിക്കൽ, ഓർമ്മക്കുറവ്, ശ്രദ്ധിക്കുവാനുള്ള കഴിവ് കുറവ് എന്നിവയ്ക്കുള്ള സ്പീച്ച് തെറാപ്പിസ്റ്റ് സേവനം സ്പെഷ്യൽ എഡ്യൂക്കേറ്ററുടെ സേവനവും ലഭ്യമാണ്. എല്ലാ നാലാമത്തെ വ്യാഴാഴ്ചയും 60 വയസ്സിന് മുകളിലുള്ള ഓർമ്മ കുറവുള്ളവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം രാവിലെ 9 മുതൽ 2 മണി വരെ ലഭ്യമാണെന്ന് സൂപ്രണ്ട് അറിയിച്ചു.



0 Comments