പട്ടിക്കാട്. വെള്ളാനിക്കര സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെയും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പകർച്ചേതരവ്യാധി ബോധവൽക്കരണവും എൻസിഡി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെൽത്ത് ഇൻസ്‌പെട്ക്ടർ ജോർജ്കുട്ടി സ്വാഗതം പറഞ്ഞു. വെള്ളാനിക്കര സാമൂഹ്യ ആരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.കെ.എസ് ജയന്തി എൻആർഇജി വർക്കേഴ്‌സ്, മേറ്റ്, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി.വി മാത്യു, അഭിലാഷ്, സജി, രതി, നഴ്‌സുമാരായ ആൻസി, ഷില്ലി എന്നിവർ എൻസിഡി ക്യാമ്പിന് നേതൃത്വം നൽകി. ബോധവൽക്കരണ ക്ലാസ്സ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ സിബിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.


0 Comments