അഖിലേന്ത്യാ കിസാൻ സഭ ദീപശിഖാ പ്രയാണം: സംഘാടകസമിതി രൂപീകരിച്ചു


പട്ടിക്കാട്. അഖിലേന്ത്യാ കിസാൻ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി ദീപശിഖ സ്വീകരണ സംഘാടക സമിതി രൂപീകരിച്ചു. വാണിയമ്പാറ എംജിഎം പാരിഷ് ഹാളിൽ നടന്ന യോഗം സിപിഐഎം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. 2022 ഡിസംബർ 13 മുതൽ 16 വരെ തൃശ്ശൂരിൽ വെച്ചാണ് എ.ഐ.കെ.എസ്. 35-ാം അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. സമ്മേളനത്തിൽ സ്ഥാപിക്കാനുള്ള ദീപശിഖകൾ തെലുങ്കാന, സേലം, കീഴ്‌വെൺമണി എന്നിവിടങ്ങളിൽ നിന്ന് ഡിസംബർ 12ന് ജില്ലാ അതിർത്തിയായ വാണിയമ്പാറയിൽ എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു. എ.എസ്. കുട്ടി, പി.ആർ. വർഗ്ഗീസ് മാസ്റ്റർ, എം. കെ. പ്രഭാകരൻ, എം.എസ്. പ്രദീപമാർ, എം.എം. അവറാച്ചൻ, സണ്ണി ചെന്നിക്കര, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം.കെ പ്രഭാകരൻ, കർഷകസംഘം നേതാക്കളായ കെ.വി. സജു, പി.എ ബാബു, മാത്യു നൈനാൻ, ഫ്രാൻസിസ് താടിക്കാരൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തൃശൂർ ജില്ലാ കർഷകസംഘത്തിന്റെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്‌




Post a Comment

0 Comments