പീച്ചി. തൃശ്ശൂർ ഈസ്റ്റ് ഉപജില്ലാ ശാസ്‌ത്രോത്സവത്തിലും ഗണിത സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയമേളകളിലും പീച്ചി ഗവ. എൽ.പി സ്‌കൂൾ വിദ്യാർഥികൾ മികച്ച നേട്ടം സ്വന്തമാക്കി. ഒക്ടോബർ 7 മുതൽ 21 വരെ വിവിധ ദിവസങ്ങളിലായി നടന്ന ഉപജില്ലാ ശാസ്‌ത്രോത്സവത്തിലെ മത്സരങ്ങളിൽ പങ്കെടുത്ത ഗവ. എൽ.പി സ്‌കൂളുകളിൽ പീച്ചി ഗവ. എൽ.പി സ്‌കൂൾ ഒന്നാമതെത്തി. പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്ത ടി.എസ് അമിത്‌റാം തടിയിലെ കൊത്തുപണിയിൽ ഒന്നാമനായി. സാമൂഹ്യശാസ്ത്രമേളയിലെ ക്വിസ് മത്സരത്തിൽ കെ.എസ്.ആദിദേവ് എ ഗ്രേഡ് നേടി. കെ.എം .അനിരുദ്ധ് (ബി ഗ്രേഡ് ചന്ദനത്തിരി നിർമ്മാണം), കെ എസ് അഖിലേഷ് (എ ഗ്രേഡ് മുളകൊണ്ട് ഉണ്ടാക്കിയ ഉൽപ്പന്നങ്ങൾ) എന്നിവർ നേട്ടങ്ങൾ സ്വന്തമാക്കി. ഗണിതശാസ്ത്രമേളയിൽ ഗണിത മാഗസിൻ 'സമന്വയം' എ ഗ്രേഡ് നേടി മൂന്നാം സ്ഥാനത്ത് എത്തി. പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത നാലാം ക്ലാസ് വിദ്യാർത്ഥികളായ എം.എസ് നവമി, ആർ.അശ്വിൻ എന്നിവർ ഉപജില്ലാ തല ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ അർഹത നേടി. 2021-22 അധ്യയന വർഷത്തെ എൽ എസ് എസ് സ്‌കോളർഷിപ്പിന് കെ ദേവനാരായണൻ അർഹനായി. ഹെഡ്മിസ്ട്രസ് ടെസ്സി, പി ടി എ, എംപിടിഎ , അധ്യാപകർ എന്നിവർ നൽകിയ നിർദ്ദേശങ്ങളും പരിശീലനവും ആണ് സ്‌കൂളിന്റെ ഈനേട്ടത്തിന് പിന്നിലെ പ്രധാന ഘടകം.


0 Comments