കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതായി പരാതി


പട്ടിക്കാട്. കരിപ്പക്കുന്ന് മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി പരാതി. തങ്ങളുടെ കൃഷിയിടത്തിലെ കപ്പ, ചേമ്പ്, ചേന, നേന്ത്രവാഴ എന്നിവ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചതായി സി.ടി തോമസ്, സി.പി വർഗീസ് എന്നീ കർഷകർ പറഞ്ഞു. കാട്ടുപന്നികളെ കൂടാതെ കുരങ്ങ്, മലയണ്ണാൻ, കുറുക്കൻ, പാമ്പ് എന്നിവയുടെ ശല്യവും രൂക്ഷമാണെന്ന് പ്രദേശ വാസികൾ പറയുന്നു. ഈ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ  40 ഏക്കറോളം ഭൂമി വർഷങ്ങളായി കൃഷി ചെയ്യാതെ കാടുകയറി കിടക്കുന്നതുകൊണ്ടാണ് കാട്ടു പന്നികൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ഉപദ്രവം വർദ്ധിക്കാൻ കാരണമെന്നും പരിസരവാസികൾ പറയുന്നു. ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് കൃഷിനാശം സംഭവിച്ച കർഷകർ പറഞ്ഞു.



Post a Comment

0 Comments