കണ്ണാറ പുഴയിലേക്ക് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നു


കണ്ണാറ. മണലിപ്പുഴയിലേക്ക് സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നു.  രാത്രിയുടെ മറവിലാണ് സദ്യയുടെ അവശിഷ്ടങ്ങളും മാംസ മാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പുഴയിലേക്ക് തള്ളുന്നത് എന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസം കണ്ണാറ പാലത്തിൽ നിന്നും ഇത്തരത്തിൽ മാലിന്യം പുഴയിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. പാലത്തിലും മാലിന്യം കൊണ്ടുവന്നിട്ടിട്ടുണ്ട്. പകർച്ചവ്യാധികൾ പെരുകുന്ന കാലത്ത് വഴിയോരങ്ങളിലും ജലസ്രോതസ്സുകളിലും അപകടകരമായ രീതിയിൽ മാലിന്യങ്ങൾ തള്ളുന്നത് വ്യാപകമാവുകയാണ്. ഇത്തരക്കാരെ കണ്ടെത്തുന്നതിലും അവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നതിലും ഉണ്ടാകുന്ന വീഴ്ചയാണ് ഈ അതിക്രമങ്ങൾ വ്യാപകമാകുന്നതിന് ഒരു പ്രധാന കാരണം.  പഞ്ചായത്തിന്റെ പ്രധാന കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കുറ്റക്കാർക്ക് എതിരെ അധികൃതർ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ഇക്കാര്യത്തിൽ നാട്ടുകാരുടെ സഹകരണവും ഉറപ്പുവരുത്തണം.



Post a Comment

0 Comments