വഴിയോരങ്ങളിലെ കാട് വെട്ടിത്തെളിച്ചു വൃത്തിയാക്കുന്നു


പീച്ചി .പാണഞ്ചേരി പഞ്ചായത്തിലെ 23 വാർഡുകളിലെയും പ്രധാന റോഡുകളുടെ അരികുകളിലെ കാടും പുല്ലും വെട്ടിത്തെളിച്ചുകൊണ്ടുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. പീച്ചി വാർഡിലെ തെക്കേക്കുളം റോഡരികിലെ കാടും പാഴ് വളർച്ചകളും ജെസിബി ഉപയോഗിച്ചു നീക്കി റോഡ് വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് പഞ്ചായത്തംഗം ബാബു തോമസിന്റെ സാന്നിധ്യത്തിൽ  തുടങ്ങി.  റോഡരികുകളിൽ നിന്ന് മണ്ണ് ഒലിച്ചുപോയി റോഡിന്റെ പ്രതലം കൂടുതൽ ഉയർന്നു നിൽക്കുന്ന ഭാഗങ്ങളിൽ  മണ്ണിട്ട് നികത്തും. അഴുക്കുചാൽ ഇല്ലാത്ത ഭാഗങ്ങളിൽ വെള്ളം ഒഴുകിപ്പോകുന്നതിനും സജ്ജീകരണം ഒരുക്കും. വാർഡ് വികസന സമിതി ചെയർമാൻ സി.ഡി ആന്റണി, അംഗം തങ്കായി കുര്യൻ തുടങ്ങിയവരും പങ്കെടുത്തു.



Post a Comment

0 Comments