പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവം സമാപിച്ചു


പട്ടിക്കാട്. ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു വന്നിരുന്ന കലോത്സവം 'കലാകേളി' സമാപിച്ചു. സമാപനയോഗത്തിൽ പ്രശസ്ത സിനിമാ താരം അനീഷ് എ. മേനോൻ സമ്മാന വിതരണം നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജീവൻ, പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ .സി ബൈജു, പ്രിൻസിപ്പാൾ സിന്ധുഷ എസ്, പ്രധാന അധ്യാപിക എ.എം സീമ, പി.ടി.എ പ്രസിഡൻറ് ജയ്‌സൻ സാമുവൽ, സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് ചെയർമാൻ പി വി സുദേവൻ, എംപിടിഎ പ്രസിഡന്റ് സുനിത രവികുമാർ, സീനിയർ അധ്യാപിക രേണുക എം, സ്റ്റാഫ് സെക്രട്ടറി സിനിമോൾ ടി.ഇ, പിടിഎ എംപിടിഎ അംഗങ്ങൾ, അധ്യാപകർ എന്നിവർ സമാപനയോഗത്തിൽ പങ്കെടുത്തു.



Post a Comment

0 Comments