തൃശ്ശൂർ. വിദ്യാഭ്യാസരംഗത്ത് നേടിയ പുരോഗതിയാണ് സംസ്ഥാനത്തിന് നേട്ടമായതെന്ന് റവന്യൂ, ഭവനനിർമ്മാണ വകുപ്പു മന്ത്രി കെ.രാജൻ പറഞ്ഞു. വിദ്യാഭ്യാസ പുരോഗതിയിൽ മുഖ്യപങ്കുവഹിച്ചത് അധ്യാപകരാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്‌റ്റേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പും പഠന ക്ലാസ്സുകളും പീച്ചി ദർശനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നല്ല മനുഷ്യരെ സൃഷ്ടിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം. ഇതിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുക അധ്യാപകർക്കാണ് എന്നും മന്ത്രി പറഞ്ഞു. കെ.പി.പി.എച്ച് എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷനായി. തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ മുഖ്യാതിഥിയായിരുന്നു.കെ.പി.പി.എച്ച്.എ സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, അസി. സെക്രട്ടറിമാരായ സിന്ധു മേനോൻ , കെ.ശ്രീധരൻ, ക്യാമ്പ് ജനറൽ കൺവീനർ കെ.എ. ബെന്നി, വനിതാഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു, ക്യാമ്പ് ഡയറക്ടർ ജോഷി.ഡി. കൊള്ളന്നൂർ, കെ.പി.പി.എച്ച്.എ. ജില്ലാ പ്രസിഡന്റ് ഐ.എം.മുഹമ്മദ്, ജോ.സെക്രട്ടറി കെ.കൃഷ്ണൻകുട്ടി, വി.ടി.ലാലി, ജി.പി. ഗീത,സി.ഡി.ഷീബ, സി.എഫ്. റോബിൻ, ഷാജി ജോർജ്, ടി.എ.ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിൽപ്പരം മുഖ്യാധ്യാപകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.


0 Comments