ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ: കൃഷിയിടത്തിലെ വാഴക്കന്നുകൾ വെള്ളക്കെട്ടിൽ നശിച്ചു


പട്ടിക്കാട്. ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയിൽ  കറുത്തെടുത്ത് പൗലോസ് എന്ന കർഷകന്റെ 400 ഓളം മുള വന്നു തുടങ്ങിയ വാഴക്കന്നുകൾ വെള്ളക്കെട്ടിൽ നശിച്ചു. വഴുക്കുംപാറയിൽ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ച 62 സെന്റ് സ്ഥലത്തെ വാഴ കൃഷിക്കാണ് നാശം നേരിട്ടത്. കുതിരാൻ ഭാഗത്തുനിന്നുള്ള കാനകൾ വന്നു ചേരുന്ന തോട് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് ദേശീയപാത അധികൃതർ തുറന്നുവിട്ടതാണ് കൃഷിനാശം നേരിടാൻ കാരണമായത്. പഞ്ചായത്ത് മെമ്പർ കെ.പി ചാക്കോച്ചൻ ഇടപെട്ടതിനെ തുടർന്ന് വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം കണ്ടെങ്കിലും അറുപതിനായിരം രൂപയോളം നഷ്ടം കണക്കാക്കുന്ന കാർഷിക വിള നശിച്ചിട്ടുള്ളതായി പൗലോസ് പറഞ്ഞു. വിവരം അറിയിച്ചിട്ടും ദേശീയപാത അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കാന നിർമ്മാണങ്ങളിലെ അശാസ്ത്രീയതയെ പറ്റി നിരവധി പരാതികളാണ് സമീപകാലങ്ങളിൽ ഉയർന്നു വന്നിട്ടുള്ളത്. പാണഞ്ചേരി മുതൽ വഴുക്കുംപാറ വരെയുള്ള നിരവധി സ്ഥലങ്ങളിൽ ഇത്തരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് ജനങ്ങൾ ദുരിതത്തിലാണ്. അധികൃതർ എത്രയും വേഗം ഈ വിഷയത്തിൽ ഇടപെട്ട് ഒരു പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments