സ്വകാര്യ ബസിൽ പഠനയാത്ര: റൂട്ട് വയലേഷൻ ആരോപിച്ച് പിഴ


പട്ടിക്കാട്. റൂട്ട് വയലേഷൻ ആരോപിച്ച് പഠനയാത്രക്ക് വന്ന സ്വകാര്യ ബസിനെതിരെ പീച്ചി പോലീസ് പിഴ ഈടാക്കി. പീച്ചി കെഎഫ്ആർഐ യിലേക്ക് വന്നതായിരുന്നു തൃശൂർ അയ്യന്തോൾ അടാട്ട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്. 7000 രൂപയാണ് പിഴ ഈടാക്കിയത്. സ്വകാര്യ ബസുകൾക്ക് അനുവദിച്ചുള്ള റൂട്ട് നിർത്തിവെച്ച് ഇത്തരം സ്വകാര്യ ആവശ്യങ്ങൾക്ക് ഓടുന്നത് നിയമ വിരുദ്ധമാണെന്ന് പീച്ചി സ്‌റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു പറഞ്ഞു. പീച്ചി ഡാം പാർക്കിങ് ഏരിയയിൽ ബസ് പാർക്ക് ചെയ്യുന്നതിനിടെ മറ്റൊരു ടൂറിസ്റ്റ് ബസ് െ്രെഡവറുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയതും സ്വകാര്യബസിന് പിഴ ഈടാക്കിയതും. തുടർനടപടികൾക്കായി ബസ് തൃശൂർ ആർടിഒക്ക് കൈമാറി.



Post a Comment

0 Comments