നാളത്തെ പരിപാടികൾ (ഒക്ടോബർ 16 ഞായർ)
രക്തദാനക്യാമ്പ്
ചുവന്നമണ്ണ്. സെന്റ് ജോർജ് ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനവും ഐഎംഎ ബ്ലഡ് ബാങ്ക് തൃശ്ശൂരും സംയുക്തമായി സംഘടിപ്പിക്കുന്ന ബ്ലഡ് ഡോണഷൻ ക്യാമ്പ് നാളെ രാവിലെ 09:30 മുതൽ ഉച്ചക്ക് 01:30 വരെ പള്ളി ഹാളിൽ നടക്കും.
ശുചിത്വം സുന്ദരം എന്റെ നാട് പദ്ധതി ഉദ്ഘാടനം
പട്ടിക്കാട്. വൈസ്‌മെൻ ഇന്റർനാഷണൽ, പീച്ചി ജനമൈത്രി പോലീസുമായി ചേർന്ന് നടത്തുന്ന ശുചിത്വം സുന്ദരം എന്റെ നാട് പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 8ന് പീച്ചിറോഡ് ജങ്ഷനിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ പീച്ചി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സി ബൈജു മുഖ്യാതിഥിയായിരിക്കും.


0 Comments