രക്തദാനക്യാമ്പ് സംഘടിപ്പിച്ചു


പട്ടിക്കാട്. ചുവന്നമണ്ണ് സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് ചർച്ച് യുവജന പ്രസ്ഥാനവും തൃശൂർ ഐഎംഎ ബ്ലഡ് ബാങ്കും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10 മുതൽ 1.30 വരെ നടന്ന പരിപാടിയിൽ  50ഓളം ആളുകൾ രക്തം ദാനം ചെയ്തു. ചർച്ച് ഹാളിൽ വെച്ചാണ് ക്യാമ്പ് നടന്നത്. പ്രസിഡന്റ് ഫാ.ഗീവർഗ്ഗീസ് ജേക്കബ്, വൈസ് പ്രസിഡന്റ് സാന്റോ കെ.എസ്, സെക്രട്ടറി സിബിൻ സണ്ണി, ട്രഷറർ ആഷ്‌ലി പി തമ്പി തുടങ്ങിയവർ നേതൃത്വം നൽകി.



Post a Comment

0 Comments