പട്ടിക്കാട്. സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലർമാരെ പിരിച്ചുവിടാനുള്ള കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് പാണഞ്ചേരി ലോക്കൽ കമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിച്ചു. പട്ടിക്കാട് എകെജി മന്ദിരത്തിനു മുന്നിൽ ആരംഭിച്ച പ്രതിഷേധയോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, സി.പി വില്യംസ്, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ, കേരള കോൺഗ്രസ് ജില്ല സെക്രട്ടറി ബേബി നെല്ലിക്കുഴി, കേരള കോൺഗ്രസ് നേതാവ് ജോസ് മുതുകാട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, പഞ്ചായത്ത് അംഗം ഇ.ടി ജലജൻ, കർഷകസംഘം പാണഞ്ചേരി മേഖല പ്രസിഡന്റ് പി.വി സുദേവൻ തുടങ്ങിയവർ സംസാരിച്ചു. എകെജി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം പട്ടിക്കാട് സെന്റർ വഴി തിരികെയെത്തി സമാപിച്ചു.
.jpeg)
.jpeg)
0 Comments