വാണിയമ്പാറ. ലഹരിക്കും മയക്ക് മരുന്നുകൾക്കുമെതിരെ ഗ്രാമീണ വായനശാലയും വിമുക്തി ക്ലബും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രസിഡൻറ് അഡ്വ: സി.കെ.ഭാസ്‌കരന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി രക്ഷാധികാരി കെ.പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ കെ.കെ.സതി. ക്ലാസ് നയിച്ചു. സജിത ജയകുമാർ, എം.എ.മൊയ്തീൻ കുട്ടി, എം.എം.ഇബ്രാഹിം, ജോയ് പൂവ്വത്തിങ്കൽ, റംല കബീർ, വർഗീസ് കൊല്ലാർമാലി തുടങ്ങിയവർ ആശംസകൾ നേർന്നു.


0 Comments