കണ്ണാറ. അപ്പർ പ്രൈമറി സ്‌കൂളിൽ ഒരു മാസമായി നടന്നുവന്ന ലഹരി വിരുദ്ധ പരിപാടികൾ സമാപിച്ചു. കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണാറ സെന്ററിൽ നടന്ന ലഹരി വിരുദ്ധ ചങ്ങലയിൽ സ്‌കൂൾ മാനേജർ വിൽസൺ ചെമ്പനാൽ, പീച്ചി പോലീസ് എസ്എച്ച്ഒ കെ.സി ബൈജു, സ്‌കൂൾ എസ്.എസ്.ജി കൺവീനർ എം .പി സാബു, സ്‌കൂൾ ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ്, വിവിധ സാമൂഹ്യ പ്രവർത്തകർ, പി.ടി.എ, എം.പി.ടി.എ പ്രതിനിധികൾ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ കുട്ടികളോടൊപ്പം അണിചേർന്നു. 'വി കെയർ യു ' ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ തെരുവുനാടകം നടന്നു. വിദ്യാർത്ഥകളായ അല്ലന ബേബി, നന്ദന പ്രസാദ് എന്നിവർ ലഹരി വിരുദ്ധ സന്ദേശം നൽകി. വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
.jpeg)

0 Comments