പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു


പട്ടിക്കാട്: പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു. മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്‌കരൻ ആദംകാവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ പി ചാക്കോച്ചൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ലീലാമ്മ തോമസ്, പൗലോസ് കറുത്തേടത്ത്, സി വി ജോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments