പട്ടിക്കാട്. പട്ടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പിടിഎ പൊതുയോഗം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി.സി. രാജു അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് സീമ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, എസ്എംസി ചെയർമാൻ ജെയ്‌സൺ ശാമുവേൽ, എസ്എസ്ജി ചെയർമാൻ പി.വി സുദേവൻ, എംപിടിഎ പ്രസിഡന്റ് സുനിത, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ എസ്.എസ് സിന്ദുഷ, സ്റ്റാഫ് സെക്രട്ടറി സിനി തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജെയ്‌സൺ ശാമുവേൽ, എസ്എംസി ചെയർമാൻ സി.സി രാജു, സുനിത രവികുമാർ എന്നിവരെ തിരഞ്ഞെടുത്തു.


0 Comments