പട്ടിക്കാട്. വഴുക്കുംപാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം സിനിമാ താരം അനീഷ് ജി. മേനോൻ നിർവഹിച്ചു. വിദ്യാർത്ഥികളുടെ കൗമാരസ്വപനങ്ങൾ കൊഴിഞ്ഞു പോകുന്നത് പലപ്പോഴും അവർ ലഹരിക്കടിമപ്പെടുന്നതു കൊണ്ടാണെന്നും സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ലഹരിമുക്ത ജീവിതം നയിക്കണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എ. സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. അസി.പ്രൊഫസർമാരായ രേഷ്മ എം.എസ്., ശാരിക ടി.സി., ശ്വേത കെ., കോളേജ് പി.ആർ. ഓ. പ്രസാദ് കെ.വി., സ്റ്റുഡന്റ് കോഡിനേറ്റർ ഗ്രിഗറി സി. സലിൽ തുടങ്ങിയവർ സംസാരിച്ചു. ഫിലിം ക്ലബ്ബ് നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്ക് അനീഷ് ജി. മേനോൻ സമ്മാനങ്ങൾ വിതരണം ചെയ്തു.


0 Comments