പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ 108 ആംബുലൻസ് സർവീസുകൾ പ്രവർത്തനം തുടങ്ങിയിട്ട് മൂന്നു വർഷം തികയുകയാണ്. കേരള സർക്കാരിന്റെ കനിവ് പദ്ധതിയുടെ ഭാഗമായാണ് ആംബുലൻസ് സർവീസുകൾ അനുവദിച്ചത്. പട്ടിക്കാടും വാണിയമ്പാറയിലുമായി രണ്ട് 108 ആംബുലൻസുകളാണ് സർവീസ് നടത്തുന്നത്. വിദഗ്ദരായ നഴ്‌സ്മാരും, മികച്ച പരിശീലനം ലഭിച്ച ഡ്രൈവർമാരും, എമർജൻസി മെഡിസിനുകളും ജീവരക്ഷയ്ക്കു വേണ്ട ആധുനിക ഉപകരണങ്ങളും 108 ആംബുലൻസകളിലുണ്ട്. ഈ സേവനങ്ങൾ പൂർണ്ണമായും സൗജന്യവുമാണ്. റോഡ് അപകടങ്ങളിൽ മാത്രമല്ല, രോഗങ്ങളിലും അടിയന്തര വൈദ്യസഹായം ലഭിക്കേണ്ട ഏത് സാഹചര്യങ്ങളിലും 108 ആംബുലൻസ് സേവനം സൗജന്യമായി ലഭിക്കും, ഇതിന് 108 എന്ന നമ്പർ ഡയൽ ചെയ്താൽ മതി. 2019 ഒക്ടോബർ മുതൽ 3000 ത്തിൽ അധികം മെഡിക്കൽ എമർജൻസി കേസുകളും 4500 ൽ പരം കോവിഡ് കേസുകളും പാണഞ്ചേരിയിലെ 108 ആംബുലൻസുകൾ കൈകാര്യം ചെയ്തിട്ടുണ്ട് എന്ന് അധികൃതർ പറഞ്ഞു. പട്ടിക്കാട്ടുള്ള ആംബുലൻസിൽ നിതിൻ തോമസ് ജേക്കബ്, സുബീഷ് എന്നീ നേഴ്‌സുമാരും, ജിജി പീറ്റർ, തൗഫീക്ക് എന്നീ പൈലറ്റ്മാരും പ്രവർത്തിക്കുന്നു. വാണിയമ്പാറയില ആം ബുലസിൽ ബ്ലസ്സിവർഗ്ഗീസ്, സുമി എം.എസ് എന്നീ നേഴ്‌സ്മാരും, ലിജോ, സജീഷ് എന്നീ പൈലറ്റുമാരുമാണ് പ്രവർത്തിക്കുന്നത്.


0 Comments