അറിയിപ്പുകൾ


കർഷക കോൺഗ്രസ് ഉപവാസ സമരം
പട്ടിക്കാട്. കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായവില ലഭ്യമാക്കുക, വന്യമ്യഗങ്ങളിൽ നിന്ന് കൃഷിയെ സംരക്ഷികുന്നതിന് ആവശ്യമായ സംരക്ഷണം നൽകുക. കൃഷിക്ക് വേണ്ട വളം ലഭ്യമാക്കുക. സർക്കാർ പ്രഖ്യാപിച്ച അനുകൂല്യങ്ങൾ കർഷകന് നൽകുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നവംബർ 23 ബുധനാഴ്ച ഉപവാസ സമരം നടത്തുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ നേതൃത്വത്തിനൊപ്പം പാണഞ്ചേരി മണ്ഡലം ഭാരാവാഹികളും പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി കെ.പി.എൽദോസ് മണ്ഡലം പ്രസിഡന്റ് സജി താന്നിയ്ക്കൽ എന്നിവർ അറിയിച്ചു

സൗജന്യ കായിക പരിശീലനം
പട്ടിക വർഗ്ഗ വിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് വേണ്ടി നടത്തുന്ന ബീറ്റ് ഫോറസ്‌ററ് ഓഫീസർ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിന് തയ്യാറെടുക്കുന്നവർക്ക് സൗജന്യ കായിക പരിശീലനം നൽകുന്നു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ 9446157487, 9961607487 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.

ഡി ലെവൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്
പീച്ചി. ഓഷ്യൻസ് ബാഡ്മിന്റൺ ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 26ന് ഡി ലെവൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സം ഘടിപ്പിക്കുന്നു. വിജയികൾക്ക് ഒന്നാം സമ്മാനമായി 5001 രൂപ യും രണ്ടാം സമ്മാനമായി 3001 രൂപയും ലഭിക്കും. ടൂർണ്ണമെ ന്റിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 22. രജിസ്‌ട്രേഷൻ ഫീസ് 500 രൂപ. സ്‌പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9605575589, 9446228456

കോരംകുളം ക്ഷേത്രത്തിൽ ശുദ്ധികലശവും ദേശവിളക്കും
തെക്കുംപാടം. കോരംകുളം മഹാവിഷ്ണു ധർമ്മശാസ്താ ക്ഷേത്രത്തിൽ  ശുദ്ധികലശവും ദേശവിളക്ക് മഹോത്സവും നവംബർ 25, 26 തിയതികളിൽ നടക്കും. തന്ത്രി പാലക്കാട്ടിരി നാരായണൻ നമ്പൂതിരിപ്പാട്  മുഖ്യ കാർമികത്വം വഹിക്കും, 26 ശനിയാഴ്ച ദേശവിളക്ക്, ഉപാസന അയ്യപ്പൻ വിളക്ക് സംഘത്തിന്റെ ശാസ്താംപാട്ട്, ഇരിങ്ങാലക്കുട മുരുക സേനയുടെ ചിന്ത് പാട്ട്, ഭജന, നിറമാല, ചുറ്റുവിളക്ക്, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകുമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

വിലങ്ങന്നൂരിൽ ദേശവിളക്ക്
വിലങ്ങന്നൂർ. ശബരിമല അയ്യപ്പസേവാ സമാജം വിലങ്ങന്നൂർ സമിതിയുടെ ദേശവിളക്ക് മഹോത്സവം നാളെ നടക്കും. വൈ കിട്ട് 6 ന് വിലങ്ങന്നൂർ ശാസ്താംപാറ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് വിവിധ പരിപാടികളുടെ അകമ്പടിയോടെ ആരംഭിക്കുന്ന നാമജപ ഘോഷയാത്ര രാത്രി 9 ന് പീച്ചി ശ്രീ തുണ്ടത്ത് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് അന്നദാനവും അയ്യപ്പൻപാട്ടും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.




Post a Comment

0 Comments